സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

11:31 AM May 15, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 5,665 രൂപയാണ്.

ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയര്‍ന്ന് സ്വര്‍ണവില ഈ നിരക്കില്‍ എത്തിയിരുന്നു. അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്. ആഗോള വിപണിയിലെ മാറ്റങ്ങള്‍ സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുകയാണ്.