ശ്രീനഗര്‍: ഭീകരവാദ ഫണ്ടിംഗ് കേസില്‍ കാഷ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പുല്‍വാമയും ഷോപ്പിയാനും അടക്കമുള്ള മേഖലകളിലാണ് പരിശോധന നടക്കുന്നത്.
യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ കാഷ്മീര്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘടനകളുടെ സഹായം ലഭിക്കുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
കഴിഞ്ഞ ദിവസങ്ങളിലും കാഷ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
ഭീകരവാദ ഫണ്ടിംഗ് കേസ്: കാഷ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
10:26 AM May 15, 2023 | Deepika.com