കോ​ട്ട​യ​ത്ത് പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ര​ന് നേ​രെ ആ​ക്ര​മ​ണം

09:44 AM May 15, 2023 | Deepika.com
കോ​ട്ട​യം: പാ​മ്പാ​ടി​യി​ല്‍ വീ​ട്ടി​ല്‍ അ​ക്ര​മം ന​ട​ക്കു​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ര​ന് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ പാ​മ്പാ​ടി സ്റ്റേ​ഷ​നി​ലെ ജി​ബി​ന്‍ ലോ​ബോ​യ്ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

പ​രാ​തി​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വാ​യ നെ​ടു​ങ്കു​ഴി സ്വ​ദേ​ശി സാം ​ആ​ണ് ആ​ക്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. സാം ​മ​ര്‍​ദി​ക്കു​ന്നെ​ന്ന യു​വ​തി​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സ് സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

പോ​ലീ​സ് ഇ​വി​ടെ​യെ​ത്തു​മ്പോ​ള്‍ യു​വ​തി​യെ മുറിയിൽ പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ക​ത​ക് തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജി​ബി​നെ ആ​ദ്യം പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.

അതേസമയം ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.