അ​ഹ​ന്ത​യു​മാ​യി പോ​യാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യെ​ന്ന് സി​പി​എം

05:35 PM May 14, 2023 | Deepika.com
കൊ​ച്ചി: ബി​ജെ​പി​യെ നേ​രി​ടാ​ൻ ത​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ക​ഴി​യു​ക എ​ന്ന അ​ഹ​ന്ത​യു​മാ​യി പോ​യാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് സി​പി​എം.

ഇ​ന്ത്യ​യെ ഫാ​സി​സ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ആ​ദ്യം ശ്ര​മി​ച്ച​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്നും അ​ടി​യ​ന്ത​രാ​വ​സ്ഥ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​സ്താ​വി​ച്ചു.

മ​ത​സൗ​ഹാ​ർ​ദ​വും ജ​ന​കീ​യ ഐ​ക്യ​വും എ​ങ്ങ​നെ ത​ക​ർ​ക്കാ​മെ​ന്ന​തി​ന്‍റെ ഗ​വേ​ഷ​ണ​മാ​ണ് ഫാ​സി​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഐ കാ​മ​റ​ക​ളെ സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്നു​വ​രു​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ള​ല്ല അ​സം​ബ​ന്ധ​മാ​ണ്. സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​ശൃം​ഖ​ല സി​പി​എ​മ്മി​ന് എ​തി​രാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.