പ്ര​വീ​ൺ സൂ​ദ് സി​ബി​ഐ​യു​ടെ പു​തി​യ മേ​ധാ​വി

09:56 PM May 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി ക​ർ​ണാ​ട​ക പോ​ലീ​സ് മേ​ധാ​വി പ്ര​വീ​ൺ സൂ​ദി​നെ നി​യ​മി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഈ ​മാ​സം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സു​ബോ​ധ് കു​മാ​ർ ജ​യ്സ്വാ​ളി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് പ്ര​വീ​ൺ സൂ​ദി​ന്‍റെ നി​യ​മ​നം.

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി അ​ടു​ത്ത ദി​വ​സ​മാ​ണ് പ്ര​വീ​ൺ സൂ​ദി​നെ സി​ബി​ഐ ത​ല​പ്പ​ത്ത് നി​യ​മി​ച്ച​ത്. ബി​ജെ​പി​ക്കു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന പ്ര​വീ​ൺ സൂ​ദി​നെ​തി​രെ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

പ്ര​വീ​ൺ സൂ​ദി​ന് പു​റ​മെ, മ​ധ്യ​പ്ര​ദേ​ശ് ഡി​ജി​പി സു​ധീ​ർ സ​ക്സേ​ന, കേ​ന്ദ്ര ഫ​യ​ർ സ​ർ​വീ​സ​സ് മേ​ധാ​വി താ​ജ് ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് സി​ബി​ഐ ത​ല​പ്പ​ത്തേ​ക്ക് അ​വ​സാ​ന പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. 1986 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ്ര​വീ​ൺ സൂ​ദ്.