മോ​ഖ ക​ര​തൊ​ട്ടു; ബം​ഗ്ലാ​ദേ​ശി​ലും മ്യാ​ൻ​മ​റി​ലും ക​ന​ത്ത നാ​ശ​മു​ണ്ടാ​ക്കു​മെ​ന്ന് ആ​ശ​ങ്ക

04:06 PM May 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മോ​ഖ ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടു. തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ലും വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​നും ഇ​ട​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ട്ട​ത്. മ​ണി​ക്കൂ​റി​ൽ 190 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ കാ​റ്റു​വീ​ശി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ബം​ഗ്ലാ​ദേ​ശി​ലും മ്യാ​ൻ​മ​റി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും തീ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാറ്റിയതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ലും വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മോ​ഖ​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യി കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് നൽകിയിട്ടില്ല.