ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രമുഖ സ്ഥാനാർഥികൾക്ക് അടിതെറ്റി.
ചിക്കബെല്ലാപ്പുർ മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ. സുധാകർ കോൺഗ്രസ് സ്ഥാനാർഥി പ്രദീപ് ഈശ്വറിനോട് 11,318 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈശ്വർ 48 ശതമാനം വോട്ടുകളുമായി വിജയിച്ചപ്പോൾ സുധാകറിന് 40.58 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നിയമസഭാ സ്പീക്കർ കെ. വിശ്വേശര ഹെഗ്ഡെ സിർസി മണ്ഡലത്തിൽ 3,259 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി ഭിമന്ന ടി. നായിക്കിനോട് പരാജയപ്പെട്ടു.
അടിതെറ്റി ആരോഗ്യമന്ത്രി; സൈലന്റായി സ്പീക്കർ
03:18 PM May 13, 2023 | Deepika.com