ബി​ജെ​പി​യെ ബം​ജ്റം​ഗ്ബ​ലി ഗ​ദ കൊ​ണ്ട് അ​ടി​ച്ചി​ട്ടെ​ന്ന് ഭാ​ഗ​ൽ

12:22 PM May 13, 2023 | Deepika.com
റാ​യ്പു​ർ: ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ ബ​ജ്റം​ഗ്ബ​ലി ഗ​ദ കൊ​ണ്ട് അ​ടി​ച്ച് താ​ഴെ​യി​ട്ടെ​ന്ന് ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ൽ.

പ്ര​തീ​ക്ഷി​ച്ച വി​ജ​യ​മാ​ണ് കോ​ൺ​ഗ്ര​സ് നേ​ടി​യ​തെ​ന്നും സ്വ​ന്തം പേ​രു​യ​ർ​ത്തി പ്ര​ച​ര​ണം ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​ജ​യ​മാ​ണി​തെ​ന്നും ഭാ​ഗ​ൽ പ്ര​സ്താ​വി​ച്ചു. ബ​ജ്റം​ഗ്ബ​ലി ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യെ​ന്നും അ​ഴി​മ​തി​ക്ക​റ നി​റ​ഞ്ഞ സ​ർ​ക്കാ​രി​നെ ബ​ജ്റം​ഗി ഗ​ദ കൊ​ണ്ട് വീ​ഴ്ത്തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.