ജി​ദ്ദാ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച് സു​ഡാ​നി​ലെ സൈ​നി​ക-​അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ

03:51 AM May 13, 2023 | Deepika.com
ജി​ദ്ദ: സു​ഡാ​ൻ ജ​ന​ത​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച് സു​ഡാ​ൻ സൈ​ന്യ​വും റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സും. സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​യി​ലാ​ണ് ന​ട​പ​ടി. സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വി​ശ​ദ​മാ​യ ച​ർ​ച്ച ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

ഒ​രാ​ഴ്ച മു​മ്പാ​ണ് സു​ഡാ​നി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് സൗ​ദി​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ജി​ദ്ദ​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ സു​ഡാ​നീ​സ് ആം​ഡ് ഫോ​ഴ്സും എ​തി​രാ​ളി​ക​ളാ​യ റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സും പ​ങ്കെ​ടു​ത്തു.

സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ഹ്ര​സ്വ​കാ​ല വെ​ടി നി​ർ​ത്ത​ലി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.