അഗ്നിവീറുകൾക്ക് റെയിൽവേയിൽ 15% സംവരണം

01:19 AM May 13, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​വീ​റു​ക​ൾ​ക്ക് 15 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കി റെ​യി​ൽ​വേ ബോ​ർ​ഡ്. റെ​യി​ൽ​വേ​യി​ലെ നോ​ണ്‍ ഗ​സ​റ്റ​ഡ് ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ൾ​ക്കു​ള്ള പ്രാ​യ​പ​രി​ധി​യി​ൽ അ​ഗ്നി​വീ​റു​ക​ൾ​ക്ക് പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ള​വ് അ​നു​വ​ദി​ക്കും. റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും അ​ഗ്നി​വീ​റു​ക​ൾ നേ​രി​ടേ​ണ്ട​തി​ല്ലെ​ന്നു റെ​യി​ൽ​വേ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സി​ൽ ലെ​വ​ൽ ഒ​ന്നി​ൽ പ​ത്തു ശ​ത​മാ​നം സം​വ​ര​ണ​വും ലെ​വ​ൽ ര​ണ്ടി​നും അ​തി​നു മു​ക​ളി​ലേ​ക്കു​മു​ള്ള നോ​ണ്‍ ഗ​സ​റ്റ​ഡ് ത​സ്തി​ക​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​ന​വു​മാ​ണ് അ​ഗ്നി​വീ​റു​ക​ൾ​ക്കു​ള്ള സം​വ​ര​ണം.

ആ​ദ്യ​ബാ​ച്ച് അ​ഗ്നി​വീ​റു​ക​ൾ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ​യും പി​ന്നീ​ടു​ള്ള ബാ​ച്ചു​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. സാ​യു​ധ​സേ​ന​യി​ൽ നാ​ലു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ഗ്നി​വീ​റു​ക​ൾ​ക്ക് റെ​യി​ൽ​വേ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ സം​വ​ര​ണം ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു റെ​യി​ൽ​വേ ബോ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് ക​ത്ത​യ​ച്ചു.

സ​ർ​വീ​സ് കാ​ല​യ​ള​വ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ രേ​ഖ​ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ഗ്നി​വീ​റു​ക​ൾ കേ​ന്ദ്ര തൊ​ഴി​ൽ വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു​പു​റ​മേ നി​ര​വ​ധി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും അ​ഗ്നി​വീ​റു​ക​ൾ​ക്ക് തൊ​ഴി​ൽ സം​വ​ര​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

കേ​ന്ദ്ര​ത്തി​ന്‍റെ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 25 ശ​ത​മാ​നം അ​ഗ്നി​വീ​റു​ക​ളെ മാ​ത്ര​മാ​ണു സേ​ന​യി​ൽ സ്ഥി​ര​പ്പെ​ടു​ത്തു​ക.