ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി കോ​ട​തി

08:20 PM May 12, 2023 | Deepika.com
ല​ക്നോ: ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​നു​ള്ളി​ൽ ശി​വ​ലിം​ഗം ക​ണ്ടെ​ത്തി​യെ​ന്ന വാ​ദം ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക്(​എ​എ​സ്ഐ) അ​നു​മ​തി ന​ൽ​കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി.

ശി​വ​ലിം​ഗം ഉ​ണ്ടെ​ന്ന വാ​ദം സ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​ൻ മ​സ്ജി​ദി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ൽ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ ഹ​ർ​ജി 2022 ഒ​ക്ടോ​ബ​റി​ൽ കോ​ട​തി ത​ള്ളി​യി​രു​ന്നു. മ​സ്ജി​ദി​നു​ള്ളി​ൽ ദേ​ഹ​ശു​ദ്ധി വ​രു​ത്താ​നു​ള്ള മേ​ഖ​ല​യി​ൽ ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ ഉ​ണ്ടെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.