വേ​ഗ​പ​രി​ധി ലം​ഘനം; കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ന് പി​ഴ​യി​ട്ട് ട്രാ​ഫി​ക് പോ​ലീ​സ്

07:21 PM May 12, 2023 | Deepika.com
ല​ണ്ട​ൻ: വേ​ഗ​പ​രി​ധി ലം​ഘി​ച്ച് കാ​റോ​ടി​ച്ച കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പ് റ​വ. ജ​സ്റ്റി​ൻ വെ​ൽ​ബി​ക്ക് 500 പൗ​ണ്ട് പി​ഴ വി​ധി​ച്ച് ല​ണ്ട​ൻ ട്രാ​ഫി​ക് പോ​ലീ​സ്. കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ബി​ഷ​പ്പ് പി​ഴ ഒ​ടു​ക്കാ​മെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു.

2022 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഈ​യി​ടെ​യാ​ണ് പി​ഴ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. 20 എം​പി​എ​ച്ച് വേ​ഗ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ല​ണ്ട​ൻ ന​ഗ​ര​ത്തി​ലെ ആ​ൽ​ബെ​ർ​ട്ട് എം​ബാ​ങ്ക്മെ​ന്‍റ് മേ​ഖ​ല​യി​ൽ വ​ച്ച് ബി​ഷ​പ്പി​ന്‍റെ കാ​ർ 25 എം​പി​എ​ച്ച് സ്പീ​ഡി​ൽ സ​ഞ്ച​രി​ച്ചെ​ന്ന് ട്രാ​ഫി​ക് കാ​മ​റ ക​ണ്ടെ​ത്തി​യി​രു​ന്നു.

നോ‌​ട്ടീ​സ് ല​ഭി​ച്ച​യു​ട​ൻ കോ​ട​തി​യു​ടെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ബി​ഷ​പ്പ് വെ​ൽ​ബി കു​റ്റ​സ​മ്മ​തം ന​ട​ത്തി. തു​ട​ർ​ന്ന് 300 പൗ​ണ്ട് പി​ഴ​യും മ​റ്റ് കോ​ട​തി ചെ​ല​വു​ക​ളും ചേ​ർ​ത്ത് 500 പൗ​ണ്ട് പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ട്ടി ബി​ഷ​പ്പി​നോ‌​ട് മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ർ മൂ​ലം ബി​ഷ​പ്പി​ന് പി​ഴ അ​ട​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ ത​ല​വ​നാ​യ ബി​ഷ​പ്പ് വെ​ൽ​ബി​യാ​ണ് ചാ​ൾ​സ് മൂ​ന്നാ​മ​നെ ബ്രി​ട്ടീ​ഷ് രാ​ജ്യ​ത്ത​ല​വ​നാ​യി വാ​ഴി​ച്ച ച​ട​ങ്ങു​ക​ൾ ന​യി​ച്ച​ത്.