ട്വി​റ്റ​റി​നെ ന​യി​ക്കാ​ൻ ഒ​രു വ​നി​ത​യെ ക​ണ്ടെ​ത്തി​യെ​ന്ന് മ​സ്ക്; പേ​ര് സ​സ്പെ​ൻ​സ്

07:48 AM May 12, 2023 | Deepika.com
ന്യൂ​യോ​ർ​ക്ക്: ട്വി​റ്റ​റി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) പോ​സ്റ്റി​ലേ​ക്ക് ഒ​രു വ​നി​ത​യെ നി​യ​മി​ച്ച​താ​യി ഇ​ലോ​ൺ മ​സ്ക്. അ​വ​ർ ആ​റു ആ​ഴ്ച​യ്ക്കു​ള്ളി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​മെ​ന്ന് ഇ​ലോ​ണ്‍ മ​സ്‌​ക് വ്യാ​ഴാ​ഴ്ച ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ പു​തി​യ സി​ഇ​ഒ​യു​ടെ പേ​ര് മ​സ്‌​ക് ട്വീ​റ്റി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

താ​ന്‍ ട്വി​റ്റ​റി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യും ചീ​ഫ് ടെ​ക്‌​നോ​ള​ജി ഓ​ഫീ​സ​റാ​യും തു​ട​രു​മെ​ന്നും പ്രോ​ഡ​ക്ട്റ്റ്, സോ​ഫ്റ്റ്‌​വെ​യ​ർ, സി​സോ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും മ​സ്‌​ക് അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​തി​യ തീ​രു​മാ​ന​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ മ​സ്‌​ക് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.



ട്വി​റ്റ​ർ ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം മ​സ്ക്, താ​ൻ ക​മ്പ​നി​യു​ടെ സ്ഥി​രം സി​ഇ​ഒ അ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​രു​ന്നു. അ​തി​നി​ടെ, അ​ടു​ത്തി​ടെ, താ​ന്‍ ക​മ്പ​നി​യു​ടെ സി​ഇ​ഒ ആ​യി തു​ട​രു​ന്ന​തി​നെ എ​ത്ര പേ​ര്‍ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന​റി​യാ​ന്‍ മ​സ്‌​ക് ഒ​രു ട്വി​റ്റ​ര്‍ പോ​ള്‍ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം പേ​രും അ​ദ്ദേ​ഹം ട്വി​റ്റ​ര്‍ മേ​ധാ​വി ആ​വേ​ണ്ട എ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ട്വി​റ്റ​റി​ന്‍റെ സി​ഇ​ഒ ആ​വാ​ന്‍ മാ​ത്രം വി​ഡ്ഡി​യാ​യ ഒ​രാ​ളെ ല​ഭി​ച്ചാ​ല്‍ താ​ന്‍ ഉ​ട​ന്‍ സ്ഥാ​ന​മൊ​ഴി​യും എ​ന്നാ​യി​രു​ന്നു സ​ർ​വേ​ഫ​ല​ത്തോ​ടു​ള്ള മ​സ്കി​ന്‍റെ പ്ര​തി​ക​ര​ണം.