തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി പി​ന്മാ​റി

02:53 AM May 12, 2023 | Deepika.com
അ​ങ്കാ​റ: മേ​യ് 14നു ​ന​ട​ക്കു​ന്ന തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി​യാ​യ മു​ഹ​റം ഇ​ൻ​സ് പി​ന്മാ​റി. പ്ര​തി​പ​ക്ഷ വോ​ട്ടു​ക​ൾ ഭി​ന്നി​ക്കാ​തി​രി​ക്കാ​നാ​ണ് പി​ന്മാ​റ്റ​മെ​ന്ന് ഇ​ൻ​സ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ത​യീ​പ് എ​ർ​ദോ​ഗ​നെ​തി​രെ പ്ര​തി​പ​ക്ഷ ഐ​ക്യ നീ​ക്ക​ത്തി​നു ക​രു​ത്തു പ​ക​രു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം.

വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ ആ​ണ് പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി ഇ​ൻ​സ് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഇ​ൻ​സ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ത​ന്‍റെ മേ​ൽ കു​റ്റം ചു​മ​ത്ത​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

20 വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന എ​ർ​ദോ​ഗ​നെ​തി​രെ ആ​റു പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്നു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​ണു രം​ഗ​ത്തു​ള്ള​ത്. റി​പ്പ​ബ്ലി​ക്ക​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി (സി​എ​ച്ച്പി) നേ​താ​വ് കെ​മാ​ൽ കൊ​ളി​ച്ചു​ദാ​രാ​വ്‌​ലോ​യാ​ണ് ആ​റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ള​ട​ങ്ങി​യ നാ​ഷ​ന​ൽ അ​ല​യ​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി.

ഇ​ൻ​സി​ന്‍റെ പി​ന്മാ​റ​ത്തോ​ടെ കൊ​ളി​ച്ചു​ദാ​രാ​വ്‌​ലോ​യ്ക്ക് ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പ്ര​തീ​ക്ഷ. ആ​ർ​ക്കും 50 ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് റ​ൺ ഓ​ഫ് ന​ട​ക്കും.