കേ​ന്ദ്രാ​നു​മ​തി വൈ​കി; മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം റ​ദ്ദാ​യി

07:53 PM May 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​നു​മ​തി വൈ​കി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം റ​ദ്ദാ​യി. മ​ല​യാ​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​എ​ഇ​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ കേ​ന്ദ്രാ​നു​മ​തി തേ​ടി​യ​ത്.

വെള്ളിയാഴ്ചയാണ് യു​എ​ഇ​യി​ൽ പ​രി​പാ​ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച യു​എ​ഇ​യി​ലേ​ക്കു പോ​കാ​ൻ വി​മാ​ന ടി​ക്ക​റ്റും മു​ൻ​കൂ​ട്ടി എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച​യ്ക്കു മു​ൻ​പു കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ല്ല.

വ്യാഴാഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്കു കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​ത്. യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു വൈ​കി ല​ഭി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​യും വൈ​കി​യ​തെ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

അ​ബു​ദാ​ബി നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും കേ​ന്ദ്രം നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.