വീ​ണാ ജോ​ര്‍​ജി​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

05:40 PM May 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​ര്‍ വ​ന്ദ​നാ ദാ​സി​ന്‍റെ കൊ​ല​പാ​ക​ത​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ന​ട​ത്തി​യ പ്ര​തി​ക​ര​ണം ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ചു​വെ​ന്ന് സി​പി​എം.

ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നും മ​ന്ത്രി​ക്കു​മെ​തി​രെ കാ​മ്പ​യി​ൻ ന​ട​ത്തു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പ്ര​വ​ര്‍​ത്തി​യാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​ത്.

ഒ​രു യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ നാ​ട് വി​റ​ങ്ങ​ലി​ച്ച് നി​ല്‍​ക്കു​മ്പോ​ഴാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഇ​ത്ത​രം സ​മീ​പ​നം ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.