തൃശൂര്‍: മലക്കപ്പാറ പോലീസ് സ്റ്റേഷന് സമീപം പുലിക്കൂട്ടമിറങ്ങി. ബുധനാഴ്ച രാത്രി 11 ഓടെയാണ് പുലികളെ കണ്ടെത്തിയത്.
മൂന്ന് പുലികള്‍ സ്റ്റേഷന് പുറകിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്നിന് പുറകെ ഒന്നായി പുലികള്‍ നടന്നു പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.
നിരവധി തൊഴിലാളികള്‍ ദിവസവും കടന്നു പോകുന്ന സ്ഥലമായതിനാൽ വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.
മലക്കപ്പാറ പോലീസ് സ്റ്റേഷന് സമീപം പുലിക്കൂട്ടമിറങ്ങി
03:41 PM May 11, 2023 | Deepika.com