വയനാട്: കൊട്ടാരക്കരയില്‍ വൈദ്യപരിശോധിനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പോലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചതെന്ന് സതീശന് വിമര്‍ശിച്ചു.
ഡോക്ടര്‍മാര്‍ ഉന്നയിച്ച പരാതികളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ദാരുണസംഭവം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും സതീശന് വിമര്‍ശിച്ചു. ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടതിന്റെ പേരില്‍ മന്ത്രിക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടാമെന്ന് സതീശന് പരിഹസിച്ചു.
ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ട ആരോഗ്യമന്ത്രി, ഗിന്നസ് ബുക്കില്‍ ഇടം നേടും: സതീശന്
03:21 PM May 10, 2023 | Deepika.com