തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കമ്പിവടി ഉപയോഗിച്ച് മർദിച്ചു. 63 വയസുകാരിയായ അമ്പിളി ആണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കാലിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചു.
ഇന്ന് രാവിലെ ആറിനാണ് സംഭവം ഉണ്ടായത്. ക്ഷീര കർഷകയായ അമ്പിളി, സമീപത്തെ സംഭരണ കേന്ദ്രത്തിൽ പാല് എത്തിച്ച് മടങ്ങിയ വേളയിലാണ് ആക്രമിക്കപ്പെട്ടത്.
കറുത്ത തുണികൊണ്ട് മുഖം മറച്ചെത്തിയ അക്രമി അമ്പിളിയുടെ തലയിലും കാലിലും മർദിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം അക്രമി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
തലസ്ഥാനത്ത് വയോധികയ്ക്ക് നേരെ ആക്രമണം
07:24 PM May 09, 2023 | Deepika.com