മ​ധ്യ​പ്ര​ദേ​ശി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ര്‍​ക്ക് മ​ര്‍​ദ​നം; എ​ന്‍​സി​പി​സി​ആ​ര്‍ സം​ഘം അ​റ​സ്റ്റ് ചെ​യ്‌​തെ​ന്നും പ​രാ​തി

04:42 PM May 09, 2023 | Deepika.com
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ മ​ല​യാ​ളി വൈ​ദി​ക​രെ മ​ര്‍​ദി​ച്ച് അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് പ​രാ​തി. ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ദേ​ശീ​യ ക​മ്മീ​ഷ​ന്‍(​എ​ന്‍​സി​പി​സി​ആ​ര്‍),ശി​ശു സം​ര​ക്ഷ​ണ സ​മി​തി(​സി​ഡ​ബ്യു​സി) എ​ന്നി​വ​രു​ടെ സം​ഘം മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഓ​ര്‍​ഫ​നേ​ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് വൈ​ദി​ക​ര്‍ ആ​രോ​പി​ച്ചു.

സാ​ഗ​റി​ലെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഓ​ര്‍​ഫ​നേ​ജി​ലു​ള്ള വൈ​ദി​ക​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സം​ഘം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഫ​യ​ലു​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും ന​ശി​പ്പി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യി ക​ന്യാ​സ്ത്രീ​ക​ളു​ടെ മു​റി​ക​ള്‍ പോ​ലും പ​രി​ശോ​ധി​ച്ചു. വി.​കു​ര്‍​ബാ​ന​യ്ക്കു​ള്ള വീ​ഞ്ഞ് മ​ദ്യ​മെ​ന്ന് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച വൈ​ദി​ക​രെ മ​ര്‍​ദി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഓ​ര്‍​ഫ​നേ​ജി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ സ്ഥ​ല​ത്ത് വൈ​ദി​ക​ര്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ​ള്ളി പ​ണി​തെ​ന്ന് എ​ന്‍​സി​പി​സി​ആ​ര്‍ അ​ധ്യ​ക്ഷ​ന്‍ പ്രി​യ​ങ്ക് കാ​നൂം​ഗോ ആ​രോ​പി​ച്ചു. മ​ദ്യ​ക്കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നും മ​തം മാ​റ്റ​ത്തി​ന് ശ്ര​മം ന​ട​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും കാ​നൂം​ഗോ ആ​രോ​പി​ച്ചു.