സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം; ഫ​യ​ലു​ക​ള്‍ ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പി.​രാ​ജീ​വ്

11:39 AM May 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​തി​ല്‍ ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഓ​ഫീ​സി​ലു​ള്ള​തെ​ല്ലാം ഇ-​ഫ​യ​ലു​ക​ളാ​ണ്. എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ നോ​ര്‍​ത്ത് സാ​ന്‍​ഡ്‌​വി​ച്ച് ബ്ലോ​ക്കി​ല്‍ രാ​വി​ലെ 7.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി വി​നോ​ദി​ന്‍റെ ഓ​ഫീ​സി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. ഫ​യ​ര്‍ ഫോ​ഴ്‌​സ് എത്തി തീ പൂർണമായും അണച്ചു.