ല​ഹ​രി ഉ​പ​യോ​ഗം; സി​നി​മാ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ല: എം.​ബി.​രാ​ജേ​ഷ്

10:32 AM May 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സി​നി​മാ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ലെ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. സി​നി​മാ​സെ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​യെ​ടു​ക്കും.

കേ​ട്ട​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ര​ണ്ടാ​ഴ്ച മു​മ്പ് നി​ര്‍​മാ​താ​വാ​യ എം.​ര​ഞ്ജി​ത്ത് സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു. കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മാ​താ​വാ​യ സി​യാ​ദ് കോ​ക്ക​റും ഈ ​വി​ഷ​യ​ത്തി​ല്‍ തു​റ​ന്നു​പ​റ​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ആ​ഘോ​ഷ പാ​ര്‍​ട്ടി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രിശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സും എ​ക്‌​സൈ​സും സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി പ​രി​ശോ​ധ​ന​യി​ല്‍ മെ​ല്ലെ​പ്പോ​ക്ക് ന​യം തു​ട​രു​ന്ന​താ​യി പ​ല​കോ​ണി​ല്‍ നി​ന്നും വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്.