ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ര്‍​ണ​വും പ​ണ​വും ന​ഷ്ട​മാ​യി

09:02 AM May 08, 2023 | Deepika.com
വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു. നെ​ന്മേ​നി മാ​ട​ക്ക​ര​യി​ലെ കോ​ല്‍​ക്കു​ഴി​യി​ല്‍ യ​ശോ​ദ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

20000 രൂ​പ​യും ഏ​ഴ് പ​വ​ന്‍ സ്വ​ര്‍​ണ​വും ന​ഷ്ട​പ്പെ​ട്ടു. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മു​റി​യ്ക്ക​ക​ത്ത് മു​ള​കു​പൊ​ടി​യും വി​ത​റി​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് രോ​ഗ​ബാ​ധി​ത​യാ​യ സ​ഹോ​ദ​രി​യെ ശു​ശ്രൂ​ഷി​ക്കാ​ന്‍ യ​ശോ​ദ വീ​ട് പൂ​ട്ടി വൈ​ത്തി​രി​യി​ലേ​ക്ക് പോ​യ​ത്. പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​മെ​ത്തി​യ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.

ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ യ​ശോ​ദ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​ണം ന​ഷ്ട​മാ​യെ​ന്ന് വ്യ​ക്ത​മാ​യി.​പി​ന്നീ​ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ നൂ​ല്‍​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ അ​ട​ക്ക​മു​ള്ള​വ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.