ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി; നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

11:01 AM May 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​മെ​ന്നും കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

ച​ക്ര​വാ​ത​ച്ചു​ഴി തി​ങ്ക​ളാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ര്‍​ദ​മാ​യും തു​ട​ര്‍​ന്നു​ള്ള മ​ണി​ക്കൂ​റു​ക​ളി​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​മാ​യും ശ​ക്തി പ്രാ​പി​ച്ചേ​ക്കും. തു​ട​ര്‍​ന്ന് വ​ട​ക്ക് ദി​ശ​യി​ലേ​ക്ക് പ്ര​വ​ഹി​ച്ച് മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക​ട​ലി​ലേ​ക്ക് നീ​ങ്ങു​ന്ന പാ​ത​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് വിദഗ്ധ നി​ഗ​മ​നം.

ഇ​തി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ കാ​റ്റും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

നാ​ലു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും ഇ​ടു​ക്കി​യി​ല്‍ ചൊ​വ്വ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ബു​ധ​ൻ, വ​യ​നാ​ട് ജി​ല്ല​യി​ല്‍ ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഞാ​യ​റാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​ലും മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഈ ​ഭാ​ഗ​ത്തേ​ക്കു പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.