അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ് പ​ര​സ്യം; കോ​ൺ​ഗ്ര​സി​ന് നോ​ട്ടീ​സ് ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

11:01 AM May 07, 2023 | Deepika.com
ബം​ഗ​ളൂ​രു: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി നി​ര​ക്കു​ക​ളു​ടെ കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് മു​മ്പാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി നി​ര​ക്ക് ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ത്ര​പ​ര​സ്യ​ത്തി​നെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ഈ ​പ​ര​സ്യ​ത്തി​നെ​തി​രെ ബി​ജെ​പി ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ നോ​ട്ടീ​സി​ല്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ഴി​മ​തി​ക​ൾ നി​റ​ഞ്ഞ "ട്ര​ബി​ൾ എ​ഞ്ചി​ൻ' സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 40 ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ വാ​ങ്ങു​ന്ന​താ​യി ആ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ 1,50,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡും കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യു​ള്ള പ​ര​സ്യം ന​ൽ​കി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചി​രു​ന്നു.