വെ​സ്റ്റ് ബാ​ങ്കി​ൽ ആക്രമണം; ര​ണ്ട് ഹ​മാ​സ് പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

09:17 PM May 06, 2023 | Deepika.com
ടെ​ൽ അ​വീ​വ്: ഇ​സ്രേ​യ​ൽ സേ​ന വെ​സ്റ്റ് ബാ​ങ്കി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ട് ഹ​മാ​സ് പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 22 വ​യ​സു​ള്ള ര​ണ്ട് യു​വാ​ക്ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ പേ​രു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ടു​ൽ​കാ​രെം ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള നൂ​ർ ഷാം​സ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ് ഇ​സ്ര​യേ​ൽ സേ​ന റെ​യ്ഡ് ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വെ​സ്റ്റ് ബാ​ങ്കി​ലെ അ​വ്‌​നെ​യ് ഹെ്ഫ്റ്റ്സ് ​മേ​ഖ​ല​യി​ൽ ഇ​സ്ര​യേ​ൽ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ തേ​ടി​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

നൂ​ർ ഷാം​സി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ വ​ച്ചാ​ണ് അ​ക്ര​മി​ക​ളെ സേ​ന വ​ധി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തു​ള്ള ഷീ​റ്റി​ന് മു​ക​ളി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്. അ​ക്ര​മി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് എം​ഐ 16 റൈ​ഫി​ളു​ക​ളും മാ​ഗ​സി​നു​ക​ളും ക​ണ്ടെ​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​ർ ത​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് ഹ​മാ​സ് സ്ഥി​രീ​ക​രി​ച്ചു. യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം താ​ബെ​ത്ത് താ​ബെ​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.