പു​ന​ലൂ​ർ തൂ​ക്കു​പാ​ലം വീ​ണ്ടും തു​റ​ക്കു​ന്നു

08:19 PM May 06, 2023 | Deepika.com
കൊ​ല്ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ട പു​ന​ലൂ​ർ പൈ​തൃ​ക തൂ​ക്കു​പാ​ലം മേ​യ് 10-ന് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കും.

പാ​ര​മ്പ​ര്യ​ത്ത​നി​മ​യു​ള്ള പാ​ല​ത്തി​ന്‍റെ ത​ടി​പ്പ​ല​ക​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 2022 ന​വം​ബ​റി​ലാ​ണ് പാ​ലം അ​ട​ച്ചി​ട്ട​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തി​രു​വി​താം​കൂ​റി​ലെ മു​ൻ ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്ന ആ​യി​ല്യം തി​രു​നാ​ൾ രാ​മ​വ​ർ​മ 1877-ലാ​ണ് തൂ​ക്കു​പാ​ലം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ക​ല്ല​ട​യാ​റി​ന് കു​റു​രെ 400 അ​ടി നീ​ള​ത്തി​ലും 20 അ​ടി വീ​തി​യി​ലും സ്ഥി​തി ചെ​യ്യു​ന്ന പാ​ലം പു​രാ​വ​സ്തു വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​ര​ക്ഷി​ത സ്മാ​ര​ക​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

ക​ല്ലി​ൽ തീ​ർ​ത്ത ആ​ർ​ച്ചു​ക​ളി​ൽ നി​ന്ന് ഇ​രു​മ്പ് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ലം താ​ങ്ങി​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ക​മ്പ​ക​മ​ര​ത്തി​ൽ നി​ന്നു​ള്ള ത​ടി​യാ​ണ് പ​ല​ക​ക​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 1972-ൽ ​സ​മാ​ന്ത​ര പാ​ലം പ​ണി​യു​ന്ന​ത് വ​രെ തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നു.