"ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​കും'; കാ​മ​റ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​ൻ

10:02 PM May 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രെ കെ​ട്ടി​പ്പൊ​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​പ​രോ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​നം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

സ​ർ​ക്കാ​രി​ന് താ​ൽ​പ​ര്യം വി​ക​സ​ന​ത്തി​ലാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ എ​ന്തൊ​ക്കെ കെ​ട്ടി​ച്ച​മ​യ്ക്കാ​നാ​വു​മെ​ന്ന് ചി​ല​ർ നോ​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ നി​റം കെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്; ആ ​പൂ​തി​യൊ​ന്നും ഏ​ശി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​മാ​ണ് രാ​ജ്യ​ത്ത് അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​നം. നാ​ടി​ന്‍റെ പൊ​തു​വാ​യ വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്; ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും സ​ർ​ക്കാ​ർ അ​തി​യാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്.

യു​ഡി​എ​ഫി​ന്‍റെ ദു​സ്ഥി​തി​യി​ൽ സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല. കൈ​യ്യി​ലി​രി​പ്പാ​ണ് യു​ഡി​എ​ഫി​നെ ഈ ​സ്ഥി​തി​യി​ലെ​ത്തി​ച്ച​ത്. 2021-ൽ ​കോ​ലാ​ഹ​ല​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും ജ​നം സ​ർ​ക്കാ​രി​ന്‍റെ കൂ​ടെ​നി​ന്നു. എ​ല്ലാ വി​ക​സ​ന​ങ്ങ​ളും ത​ട​യു​ക​യെ​ന്ന​തി​ൽ ബി​ജെ​പി​യും യു​ഡി​എ​ഫും ഒ​രേ മാ​ന​സി​കാ​വ​സ്ഥ​യി​ൽ ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.