സി​നി​മാ സെ​റ്റി​ലെ ല​ഹ​രി: പി​ടി​യി​ലാ​യ ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

02:10 PM May 06, 2023 | Deepika.com
കൊ​ച്ചി: സി​നി​മാ സെ​റ്റു​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്തി​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ല്‍ പി​ടി​യി​ലാ​യ നാ​ല് ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി എ​ക്സൈ​സ്.

2022 ഓ​ഗ​സ്റ്റ് 17ന് ​എ​ട്ട​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ദീ​ക്ഷ, 2023 ജ​നു​വ​രി എ​ട്ടി​ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ര്‍​ഥി​യും ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​മാ​യ ബ്ലെ​യ്‌​സി, മാ​ര്‍​ച്ച് ഒ​മ്പ​തി​ന് അ​ഭി​നേ​താ​വാ​യ ചാ​ര്‍​ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​തി​ന്‍ ജോ​സ്, മാ​ര്‍​ച്ച് 24ന് ​ഇ​ട​പ്പ​ള്ളി​യി​ല്‍ വ​ച്ച് 2.25ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മോ​ഡ​ല്‍ റോ​സ് ഹെ​മ്മ എ​ന്ന ഷെ​റി​ന്‍ എ​ന്നി​വ​രാ​ണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ ഇ​ട​പാ​ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ എ​ക്‌​സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പി​ടി​യി​ലാ​യ ഷെ​റി​ന് സി​നി​മാ മേ​ഖ​ല​യി​ല്‍ വി​പു​ല​മാ​യ ബ​ന്ധ​ങ്ങ​ളാ​ണു​ള്ള​ത്. ബ്ലെ​യ്‌​സി​ക്ക് രാ​സ​ല​ഹ​രി ന​ല്‍​കി​യ ആ​ശാ​ന്‍ സാ​ബു​വെ​ന്ന ശ്യാം ​സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​ത​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ്.

ശ്യാം ​ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​ഭി​നേ​താ​വാ​യ ചാ​ര്‍​ളി​യെ പി​ടി​കൂ​ടി​യ​തും. ചാ​ര്‍​ളി​ക്ക് പു​തു​മു​ഖ ന​ട​ന്മാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം.