എ​ഐ കാ​മ​റ വി​വാ​ദം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് ആ​ന്‍റ​ണി രാ​ജു

02:08 PM May 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കെ​ല്‍​ട്രോ​ണി​നാ​ണ് സ​ര്‍​ക്കാ​ര്‍ ക​രാ​ര്‍ ന​ല്‍​കി​യ​ത്. ഉ​പ​ക​രാ​റു​ക​ള്‍ സം​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചിട്ടുണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത്. ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പ​ല്ലെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

എഐ കാമറ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ര​ണ്ട് പേ​രി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്ന നി​യ​മം മാ​റ്റാ​ന്‍ സം​സ്ഥാ​ന​ത്തി​ന് അ​ധി​കാ​ര​മി​ല്ലെന്നും മന്ത്രി കൂട്ടിചേർത്തു.

12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഒ​രു കു​ട്ടി​യേ​ക്കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ മൂ​ന്നാ​മ​നാ​യി കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ നി​യ​മം ഭേ​ഗ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. കേ​ന്ദ്രം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു​വ​രെ പി​ഴ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.