ഇ​ന്ത്യ-​ചൈ​ന ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ല്ല: എ​സ്. ജ​യ​ശ​ങ്ക​ർ

10:17 PM May 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ല​ല്ലെ​ന്നും അ​തി​ര്‍​ത്തി ശാ​ന്ത​മാ​കാ​തെ അ​ത് സാ​ധാ​ര​ണ നി​ല​യി​ലാ​കി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ക്വി​ൻ ഗാം​ഗു​മാ​യി അ​തി​ർ​ത്തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​താ​യും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ത​ങ്ങ​ൾ അ​തി​നെ​ക്കു​റി​ച്ച് തു​റ​ന്ന ച​ർ​ച്ച ന​ട​ത്തി. അ​തി​ർ​ത്തി​യി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​ന്ന പ്ര​ക്രി​യ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. ഇ​ന്ത്യ-​ചൈ​ന ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ല​ല്ലെ​ന്നും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​നം ത​ക​ർ​ന്നാ​ൽ സാ​ധാ​ര​ണ നി​ല​യി​ലാ​കി​ല്ലെ​ന്നും താ​ൻ വ്യ​ക്ത​മാ​യി ചൈ​ന​യെ അ​റി​യി​ച്ച​താ​യും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.