ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ച് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

08:13 PM May 05, 2023 | Deepika.com
ജ​നീ​വ: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ച് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. ലോ​ക​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ വൈ​റ​സി​നെ​തി​രെ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും വൈ​റ​സ് പ്ര​ധാ​ന ഭീ​ഷ​ണി​യാ​യി തു​ട​രു​മെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്ഥി​തി മാ​റി​യാ​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പു​നഃ​സ്ഥാ​പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2020 ജ​നു​വ​രി​യി​ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ്യ​മാ​യി കോ​വി​ഡി​നെ​തി​രെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ആ​റ് മി​ല്യ​ൺ ആ​ളു​ക​ളാ​ണ് കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​രി​ച്ച​തെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്കെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ കോ​വി​ഡ് മൂ​ലം ഇ​പ്പോ​ഴും മ​രി​ക്കു​ന്നു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.