ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്: പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഖാ​ർ​ഗെ

07:46 PM May 05, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഏ​ത് പ​ഴി​യും ഏ​ൽ​ക്കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കും- ഖാ​ർ​ഗെ ഇ​ന്ത്യാ ടു​ഡേ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ തൂ​ക്കു​സ​ഭ ഉ​ണ്ടാ​കി​ല്ലെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കും. പാ​ർ​ട്ടി സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ ത​യാ​റെ​ടു​ത്തെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു ദി​വ​സം താ​ൻ നാ​ല് യോ​ഗ​ങ്ങ​ളി​ലാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ 100 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കേ​ണ്ടി വ​രും. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു, അ​തി​നാ​ൽ ഇ​തെ​ല്ലാം ത​ങ്ങ​ൾ സ​ഹി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.