ര​ജൗ​രി ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ന്‍; ര​ണ്ട് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു

02:27 PM May 05, 2023 | Deepika.com
ശ്രീ​ഗ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു. ഭീ​ക​ര​ര്‍ ന​ട​ത്തി​യ സ്‌​ഫോ​ട​ന​ത്തി​ലാ​ണ് ര​ണ്ട് സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വരിച്ചത്.

സം​ഭ​വ​ത്തി​ല്‍ ഒ​രു ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഏ​റ്റു​മു​ട്ട​ലി​നി​ട​യി​ല്‍ ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ട​താ​യി സൂ​ച​നയുണ്ട്. കാ​ണ്ടി ഗ്രാ​മ​ത്തി​ലെ കേ​സ​രി മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സേ​ന​യു​ടെ സം​യു​ക്ത സം​ഘ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. സു​ര​ക്ഷാ​സേ​ന സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​ടു​ക്കു​മ്പോ​ള്‍ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്ന​തി​നി​ടെ ര​ജൌ​രി​യി​ല്‍ ഇ​ന്‍റര്‍​നെ​റ്റ് ബന്ധം വി​ച്ഛേ​ദി​ച്ചു.