"തു​ട​രു​ക...' ശ​ര​ദ് പ​വാ​റി​നോ​ട് എ​ന്‍​സി​പി

12:50 PM May 05, 2023 | Deepika.com
മും​ബൈ: പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നാ​യി തു​ട​രാ​ന്‍ ശ​ര​ദ് പ​വാ​റി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച് എ​ന്‍​സി​പി യോ​ഗം. ത​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കാ​തെ ശ​ര​ദ് പ​വാ​ര്‍ എ​ടു​ത്ത തീ​രു​മാ​നം ഞെ​ട്ടി​ച്ചെ​ന്നും അ​ദ്ദേ​ഹം പു​ന​ര്‍​വി​ചി​ന്ത​നം ചെ​യ്യ​ണ​മെ​ന്നും പാ​ര്‍​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ ആവശ്യപ്പെട്ടു.

ശ​ര​ദ് പ​വാ​റി​ന്‍റെ രാ​ജി ക​മ്മി​റ്റി ഏ​ക​ക​ണ്ഠ​മാ​യി നി​ര​സി​ച്ചു. പ​വാ​റി​ന്‍റെ മ​ക​ളും ലോ​ക് സ​ഭാം​ഗ​വു​മാ​യ സു​പ്രി​യ സു​ലേയും അ​ന​ന്ത​ര​വ​ന്‍ അ​ജി​ത് പ​വാ​റും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​ലു​ള്ള പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ത​ട​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ല്‍ ആ​ത്മ​ക​ഥാ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​ന്ന​താ​യി ശ​ര​ദ് പ​വാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്‍​സി​പി രൂ​പീ​ക​രി​ച്ച​ത് മു​ത​ല്‍ പാ​ര്‍​ട്ടി​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വാ​യി തു​ട​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ത്മ​ഹ​ത്യാ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള അണികളുടെ വൈ​കാ​രി​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂടിയാണ് പാ​ര്‍​ട്ടി​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ള്‍ മും​ബൈ​യി​ലെ വൈ.​ബി. ച​വാ​ന്‍ ഹാ​ളി​ല്‍ ഇന്ന് യോഗം ചേർന്നത്.