കു​തി​പ്പ് തു​ട​ര്‍​ന്ന് സ്വ​ര്‍​ണം; വീ​ണ്ടും റി​ക്കാ​ര്‍​ഡ് വി​ല

03:11 PM May 05, 2023 | Deepika.com
കൊ​ച്ചി: വീ​ണ്ടും റി​ക്കാ​ര്‍​ഡ് തി​രു​ത്തി​ക്കു​റി​ച്ച് സ്വ​ര്‍​ണ​വി​ല. 160 രൂ​പ വ​ര്‍​ധി​ച്ച് പ​വ​ന് 45,760 രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 20 രൂ​പ​യാ​ണ് വ​ര്‍​ധ​ന. 5,720 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

വ്യഴാഴ്ച സ്വ​ര്‍​ണ വി​ല പു​തി​യ റി​ക്കാ​ര്‍​ഡി​ലെ​ത്തി​യിരുന്നു. പവന് 45,600 രൂ​പ​യാ​യിരുന്നു ഇന്നലത്തെ സ്വ​ര്‍​ണ​വി​ല. ഏ​പ്രി​ൽ 14ന് ​പ​വ​ന് 45,320 രൂ​പ എ​ത്തി​യ​താ​യി​രു​ന്നു മുൻപത്തെ റി​ക്കാ​ര്‍​ഡ് വി​ല.

ആ​ഗോ​ള​ത​ല​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ബാ​ങ്കു​ക​ളു​ടെ ത​ക​ര്‍​ച്ച​യാ​ണ് സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ത്തു​ന്ന​ത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.