ആ​രാ​ധ​ക​രു​ടെ 33 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; കി​രീ​ടനേ​ട്ട​വു​മാ​യി നാപ്പോളി

08:41 AM May 05, 2023 | Deepika.com
റോം: ​ഒ​ടു​വി​ല്‍ 33 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. നാപ്പോ​ളി സീ​രി എ ​ഫു​ട്ബോ​ൾ കി​രീ​ടം ഉ​റ​പ്പി​ച്ചു. എ​വേ മ​ത്സ​ര​ത്തി​ൽ ഉ​ഡി​നീ​സി​നെ​തി​രെ സ​മ​നി​ല പി​ടി​ച്ച​തോ​ടെ​യാ​ണ് നാപ്പോളി കി​രീ​ട​മു​റ​പ്പി​ച്ച​ത്. ന​പോ​ളി​ക്കാ​യി വി​ക്ട​ർ ഒ​സിം​ഹെ​നും (52') ഉ​ഡി​നീ​സി​നാ​യി സാ​ൻ​ഡി ലോ​വ്റി​ക്കും (13'‌) ഗോ​ൾ നേ​ടി.

ഈ ​സ​മ​നി​ല​യോ​ടെ ന​പോ​ളി​ക്ക് 33 മ​ത്സ​ര​ങ്ങ​ളി​ൽ 80 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ലാ​സി​യോ​യി​ൽ നി​ന്ന് 18 പോ​യി​ന്‍റി​ന്‍റെ​യും യു​വ​ന്‍റ​സി​ൽ നി​ന്ന് 17 പോ​യി​ന്‍റി​ന്‍റെ​യും മു​ൻ​തൂ​ക്കം നാപ്പോളി​ക്കു​ണ്ട്. ലീ​ഗി​ൽ ഇ​നി അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​റ്റു ടീ​മു​ക​ൾ​ക്ക് നാപ്പോളി​യെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കി​ല്ല.

1989-90 സീ​സ​ണി​ലാ​ണ് നാപ്പോളി അ​വ​സാ​ന​മാ​യി സീ​രി എ ​കി​രീ​ടം നേ​ടു​ന്ന​ത്. അ​തി​നു മു​മ്പ് 1986-87 സീ​സ​ണി​ലും നാപ്പോളി കി​രീ​ടം ചൂ​ടി​യി​രു​ന്നു. ഇ​തി​ഹാ​സ താ​രം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​യി​രു​ന്നു നാപ്പോളി​യു​ടെ അ​ന്ന​ത്തെ കി​രീ​ട നേ​ട്ട​ങ്ങ​ൾ​ക്ക് പി​ന്നി​ൽ.