ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ വി​എ​ച്ച്പി പ്ര​തി​ഷേ​ധം; പ​ത്രി​ക കീ​റി​യെ​റി​ഞ്ഞു

04:26 AM May 05, 2023 | Deepika.com
ബം​ഗ​ളൂ​രു: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബ​ജ്‌​രം​ഗ് ദ​ളി​നെ നി​രോ​ധി​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ക​ർ​ണാ​ട​ക​യി​ലെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തി​നെ​തി​രേ വി​എ​ച്ച്പി​യും ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രും വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ബം​ഗ​ളൂ​രു, ചി​ക്ക​ബ​ല്ലാ​പു​ര, ശ്രീ​രം​ഗ​പ​ട്ട​ണ,മാ​ണ്ഡ്യ, ചി​ക്ക​മ​ഗ​ളൂ​രു തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും ചി​ല ഹ​നു​മാ​ൻ ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​മു​ന്നി​ലും ഹ​നു​മാ​ൻ ചാ​ൽ​സ ആ​ല​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ശ്രീ​രം​ഗ​പ​ട്ട​ണ​യി​ൽ ബ​ജ്‌​രം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക കീ​റി​യെ​റി​ഞ്ഞു.

ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ മു​ൾ​ക്കി, ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ അ​ങ്കോ​ള, ബെ​ല​ഗാ​വി​യി​ലെ ബെ​യ്ൽ​ഹൊം​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ഴി​ഞ്ഞ​ദി​വ​സം ജ​യ് ബ​ജ്‌​രം​ഗ് ബ​ലി മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രു​ന്നു.

ശ്രീ​രാ​മ​നെ പൂ​ട്ടി​യി​ട്ട കോ​ൺ​ഗ്ര​സ് ഹ​നു​മാ​നെ​യും പൂ​ട്ടി​യി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണു മോ​ദി പ​റ​ഞ്ഞ​ത്.