ക​ളി​ത്തോ​ക്ക് കാ​ണി​ച്ച് ക​വ​ര്‍​ച്ച: യുവാവ് പിടിയിൽ

08:25 PM May 04, 2023 | Deepika.com
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ക​ളി​ത്തോ​ക്ക് കാ​ണി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ​യാ​ളെ നാ​ട്ടു​കാ​ര്‍ ഓ​ടി​ച്ച് പി​ടി​കൂ​ടി. വൈ​കു​ന്നേ​രം നാ​ലോ​ടെ കൂ​ട്ടു​പു​ഴ പേ​ര​ട്ട ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശ്ര​യ ഫൈ​നാ​ന്‍​സി​ലാ​യി​രു​ന്നു സം​ഭ​വം. പേ​ര​ട്ട സ്വ​ദേ​ശി അ​ബ്ദു​ള്‍ ഷു​ക്കൂ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

വ​നി​താ ജീ​വ​ന​ക്കാ​രി മാ​ത്ര​മു​ള്ള​പ്പോ​ള്‍ സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി​യ യു​വാ​വ് തോ​ക്ക് കാ​ണി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ര്‍ ഓ​ടി​ച്ച് പി​ടി​കൂ​ടി.

അ​ബ്ദു​ള്‍ ഷു​ക്കൂ​റി​നെ പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത് ക​ളി​ത്തോ​ക്കാ​ണെ​ന്ന് പി​ന്നീ​ട് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.