കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രെയ്ൻ ശ്രമം നടത്തിയെന്ന ആരോപണങ്ങളെ തള്ളി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി. പുടിനെയോ മോസ്കോയെയോ ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സെലന്‍സ്കി പറഞ്ഞു.
പുടിനെ യുക്രെയ്ന് വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കൊപ്പം യുക്രെയ്നു നേരെ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോണുകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും ഡ്രോണുകള്‍ തകര്‍ത്തിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.
പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സെലന്‍സ്കി
05:50 AM May 04, 2023 | Deepika.com