പാ​ല​ക്കാ​ട്ട് ആ​ദി​വാ​സി യു​വ​തി ജീ​പ്പി​ൽ പ്ര​സ​വി​ച്ചു

10:48 PM May 03, 2023 | Deepika.com
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ആ​ദി​വാ​സി യു​വ​തി ജീ​പ്പി​ല്‍ പ്ര​സ​വി​ച്ചു. കാ​ഞ്ഞി​രമ്പു​ഴ പാ​മ്പ​ന്‍​തോ​ട് കോ​ള​നി​യി​ലെ ദി​വ്യ​യാ​ണ് ആ​ശു​പ​ത്ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ്കാ​നിം​ഗ് ന​ട​ത്തി മ​ട​ങ്ങി​യ യു​വ​തി​ക്ക് വീ​ട്ടി​ലെ​ത്തി​യ വേ​ള​യി​ൽ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് പ്ര​സ​വം ന​ട​ന്ന​ത്. ദി​വ്യ​യെ​യും കുഞ്ഞി​നെ​യും മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.