കു​ട്ടി​ക്കാ​ന​ത്ത് ച​ര​ക്ക് ലോ​റി ഓ​ട്ടോ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

07:05 PM May 03, 2023 | Deepika.com
ഇ​ടു​ക്കി: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം മു​റി​ഞ്ഞ​പു​ഴ​യി​ൽ ച​ര​ക്ക് ലോ​റി ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മു​ണ്ട​ക്ക​യം പ​റ​ത്താ​നം സ്വ​ദേ​ശി മെ​ൽ​ബി​ൻ കെ. ​ബെ​ന്നി (32) ആ​ണ് മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം 4.30 ഓ​ട‌െ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യ​ത്തേ​ക്ക് റ​ബ​ർ ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി വ​രി​ക​യാ​യി​രു​ന്നു ടോ​റ​സ് ലോ​റി​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്. മു​റി​ഞ്ഞ​പു​ഴ വ​ള​വി​ൽ വ​ച്ച് നി​യ​ന്ത്ര​ണം​തെ​റ്റി​യ ലോ​റി എ​തി​ർ ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ലോ​റി​ക്ക് അ​ടി​യി​ലാ​യി. പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ലോ​റി വ​ടം​കെ​ട്ടി വ​ലി​ച്ച് ഉ​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ഉ​ള്ളി​ൽ കു​ടു​ങ്ങി കി​ട​ന്ന ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ലോ​റി ഡ്രൈ​വ​ർ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.