പൊ​തു പ​ദ്ധ​തി​ക​ൾ​ക്ക് ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​മ്പോ​ൾ മു​ദ്ര വി​ല​യി​ലും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ലും ഇ​ള​വ്

06:18 PM May 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പൊ​തു പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​മ്പോ​ൾ മു​ദ്ര വി​ല​യി​ലും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ലും ഇ​ള​വ് ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ഭൂ​ര​ഹി​ത​രാ​യ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​യ്‌​ക്കു​ന്ന​തി​ന് ബ​ന്ധു​ക്ക​ൾ ഒ​ഴി​കെ​യു​ള്ള ആ​ൾ​ക്കാ​ർ ദാ​ന​മാ​യോ വി​ല​യ്‌​ക്കു വാ​ങ്ങി​യോ കൊ​ടു​ക്കു​ന്ന 10 സെ​ന്‍റ് വ​രെ​യു​ള്ള ഭൂ​മി​യു​ടെ മു​ദ്ര​വി​ല​യി​ലും ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സി​ലും ഇ​ള​വ് ന​ൽ​കും.

ദു​ര​ന്ത​ങ്ങ​ളി​ൽ​പ്പെ​ട്ട വ്യ​ക്തി​ക​ൾ ദു​ര​ന്തം ന​ട​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്താ​ൽ ഭൂ​മി വാ​ങ്ങു​മ്പോ​ഴും അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ബ​ന്ധു​ക്ക​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റാ​രെ​ങ്കി​ലും ഭൂ​മി ദാ​ന​മാ​യോ വി​ല​യ്ക്കു​വാ​ങ്ങി​യോ ന​ൽ​കു​മ്പോ​ഴും 10 സെ​ന്‍റ് വ​രെ​യു​ള്ള ഭൂ​മി​യു​ടെ കൈ​മാ​റ്റ ര​ജി​സ്ട്രേ​ഷ​നാ​വ​ശ്യ​മാ​യ മു​ദ്ര​വി​ല​യി​ലും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ലും ഇ​ള​വ് ന​ൽ​കും.

അ​നാ​ഥ​രു​ടേ​യും അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​ടെ​യും എ​യ്‌​ഡ്‌​സ് ബാ​ധി​ത​രു​ടെ​യും പു​ന​ര​ധി​വാ​സ​ത്തി​നും അ​വ​ർ​ക്ക് സ്‌​കൂ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും സൗ​ജ​ന്യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ദാ​ന​മാ​യി കൊ​ടു​ക്കു​ന്ന ര​ണ്ട് ഏ​ക്ക​റി​ൽ ക​വി​യാ​ത്ത ഭൂ​മി​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും.

ഇ​ള​വു​ക​ൾ ന​ൽ​കി ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം നി​കു​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കും. ഉ​ത്ത​ര​വ് ക​ള​ക്ട​റു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​യി​രി​ക്ക​ണം.