ഗ്രാ​നൈ​റ്റ് ട്ര​ക്ക് ക​യ​റി പാ​ലം ത​ക​ർ​ന്നു

06:03 PM May 03, 2023 | Deepika.com
അ​മ​രാ​വ​തി: 70 ട​ൺ ഗ്രാ​നൈ​റ്റു​മാ​യി എ​ത്തി​യ ട്ര​ക്ക് ക​ട​ന്നു​പോ​ക​വേ ബ്രി​ട്ടീ​ഷ് നി​ർ​മി​ത പാ​ലം ത​ക​ർ​ന്നു​വീ​ണു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ളം ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ഇഛാ​പു​രം ന​ഗ​ര​ത്തി​ന് സ​മീ​പ​ത്ത് ബ​ഹു​ദ ന​ദി​ക്ക് കു​റു​കെ​ നിർമിച്ച പാ​ല​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ ഗ്രാ​നൈ​റ്റ് വ​ഹി​ച്ചെ​ത്തി​യ ട്ര​ക്ക് പാ​ല​ത്തി​ൽ ക​യ​റി​യ ഉ​ട​നെ സ്ലാ​ബു​ക​ൾ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​യി.

1929-ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ നി​ർ​മി​ച്ച പാ​ലമാ​ണ് ത​ക​ർ​ന്ന​ത്. വെ​ള്ള​ത്തി​ൽ വീ​ണ ട്ര​ക്ക് പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.