ഇടുക്കി: ഭക്ഷണവും വെള്ളവും തേടി അരിക്കൊമ്പന് ചിന്നക്കനാലിലേയ്ക്ക് തിരികെ വരാന്‍ സാധ്യതയുണ്ടെന്ന് ഹൈക്കോടതി. അതുകൊണ്ട് നിരീക്ഷണം ശക്തമാക്കണമെന്ന് കോടതി വനംവകുപ്പിന് നിര്‍ദേശം നല്കി.
മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ ലംഘൂകരിക്കാന് ജില്ലാടിസ്ഥാനത്തിൽ ടാക്സ് ഫോഴ്സ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍വാദം നടക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം.
അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച ദൗത്യസംഘത്തെ കോടതി അഭിനന്ദിച്ചു. ഇതിനിടെ കൊമ്പന് തിരികെ വരാന്‍ സാധ്യതയില്ലേയെന്ന് കോടതി ചോദിച്ചു. ആന നിലവില്‍ തമിഴ്നാട് മേഖലയിലേയ്ക്കാണ് സഞ്ചാരം തുടരുന്നതെന്ന് വനംവകുപ്പ് മറുപടി നല്കി.
റേഡിയോ കോളര്‍ വഴി ആനയെ ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.
അരിക്കൊമ്പന് ചിന്നക്കനാലിലേയ്ക്ക് തിരികെ വന്നേക്കാം, നിരീക്ഷണം ശക്തമാക്കണമെന്ന് ഹൈക്കോടതി
04:12 PM May 03, 2023 | Deepika.com