ആം​ബു​ല​ൻ​സ് മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞു; ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു

11:36 AM May 03, 2023 | Deepika.com
തൃ​ശൂ​ർ: കു​ന്നം​കു​ളം പ​ന്ത​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സ് മ​ര​ത്തി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. മ​ര​ത്തം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ റ​ഹ്മ​ത്ത് (48), ബ​ന്ധു​വാ​യ ഫെ​മി​ന (30), ഭ​ർ​ത്താ​വ് ആ​ബി​ദ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ശ്വാ​സ​ത​ട​സം നേ​രി​ട്ട ഫെ​മി​നി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആം​ബു​ല​ൻ​സി​ൽ ഡ്രൈ​വ​ർ അ​ട​ക്കം ആ​റു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

റ​ഹ്മ​ത്തി​ന്‍റെ മ​ക​ൻ ഫാ​രി​സ്, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഷു​ഹൈ​ബ്, സു​ഹൃ​ത്ത് സാ​ദി​ഖ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.