ന്യൂഡൽഹി: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചു. ബജ്റംഗ്ദളിന്റെ പ്രതിഷേധ മാർച്ച് കണക്കിലെടുത്താണ് നീക്കം. കർണാടകത്തിലെ പ്രകടന പത്രികയിലെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.
അധികാരത്തിൽ വന്നാൽ ബജ്റംഗ്ദളും പോപ്പുലർ ഫ്രണ്ടും പോലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമർശം.
ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചത്.
സോണിയ ഗാന്ധിയുടെ വസതിക്ക് കനത്ത സുരക്ഷ
11:02 PM May 02, 2023 | Deepika.com