സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ഗോ ​ഫ​സ്റ്റി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

11:03 PM May 02, 2023 | Deepika.com
മും​ബൈ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ത്തെ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ. ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ന​ട​പ​ടി യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള കാ​ര​ണം രേ​ഖാ​മൂ​ലം റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ന്നും ഡി​ജി​സി​എ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഗോ ​ഫ​സ്റ്റ് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വാ​ഡി​യ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് വ്യാ​ഴ​ത്തേ​യും വെ​ള്ളി​യാ​ഴ്ച​ത്തേ​യും വി​മാ​ന സ​ർ​വീ​സാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വി​മാ​ന എ​ൻ​ജി​നു​ക​ൾ ന​ൽ​കു​ന്ന പ്രാ​റ്റ് ആ​ൻ​ഡ് വി​റ്റ്‌​നി​യെ​ന്ന (പി​ആ​ൻ​ഡ്‌​ഡ​ബ്ല്യു) സ്ഥാ​പ​ന​ത്തി​നു പ​ണം കൊ​ടു​ക്കാ​നു​ള്ള​തി​നാ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​വ​ർ നി​ർ​ത്തി​വ​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ഗോ ​ഫ​സ്റ്റി​ന്‍റെ പ​കു​തി​യോ​ളം സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു.