കുതിച്ചെത്താനാകാതെ വന്ദേഭാരത്; കോട്ടയം- കണ്ണൂർ റൂട്ടിൽ വൈകി ഓടുന്നു

02:44 PM May 02, 2023 | Deepika.com
കോട്ടയം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് പ്രഖ്യാപന സമയത്ത് അവകാശപ്പെട്ട കുതിപ്പില്ലെന്ന് ആരോപണം. 20 മിനിറ്റ് വൈകിയാണ് ട്രെയിൻ ഓടുന്നത്. കോട്ടയം മുതൽ കണ്ണൂർ വരെയാണ് വന്ദേഭാരത് വൈകുന്നത്.

ട്രാക്ക് നവീകരണ പ്രവർത്തനങ്ങളെ തുടർന്നുള്ള നിയന്ത്രണമാണ് വന്ദേഭാരത് വൈകാൻ കാരണമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.