എ​ഐ കാ​മ​റ പ​ദ്ധ​തി; ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റോ​ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു റി​പ്പോ​ര്‍​ട്ട് തേ​ടി

02:46 PM May 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ പ​ദ്ധ​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ധ​ന​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കെ​ല്‍​ട്രോ​ണ്‍ ലം​ഘി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ ശ്രീ​ജി​ത്തി​നോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

2018ലെ ​ധ​ന​വ​കു​പ്പി​ന്‍റെ പ​ര്‍​ച്ചേ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​മ്പ​നി പാ​ലി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ക​രാ​ര്‍​പ്ര​കാ​രം എ​ഐ കാ​മ​റ ഇ​ട​പാ​ടി​ല്‍ കെ​ല്‍​ട്രോ​ണി​നെ പ്രോ​ജ​ക്ട്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യാ​ണ് (പി​എം​സി) തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പി​എം​സി ആ​യ സ്ഥാ​പ​ന​ത്തി​ന് മ​റ്റ് ക​മ്പ​നി​ക​ള്‍​ക്ക് ഉ​പ​ക​രാ​ര്‍ കൊ​ടു​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ഇ​ക്കാ​ര്യ​ത്തി​ല്‍ ധ​ന​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.